കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതിഷേധവുമായി നാട്ടുകാര്‍
മാനന്തവാടി: ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ കോട്ടിയൂര്‍ കോളനിയിലെ കുമാരന്‍ (36) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രദേശവാസികള്‍ വാക്കേറ്റമുണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന തോല്‍പ്പെട്ടി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ ഗോപാലന്‍ അടിയന്തര ധനസഹായമായി 10,000 രൂപ നല്‍കാമെന്നും കൂടുതല്‍ തുക അനുവദിക്കാന്‍ തനിക്ക് അധികാരമില്ലെന്നും അറിയിച്ചുവെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
തുടര്‍ന്ന് സ്ഥലത്തെത്തിയ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍, കുമാരന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമയും, ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായും, ഭാര്യ സിന്ധുവിന് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി 25000 രൂപയും നല്‍കി.
ഈ മാസം മൂന്നിന് കാട്ടാനയുടെ ചവിട്ടേറ്റ് ബാവലി സ്വദേശി മാതന്‍ കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപം കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."