ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് വൈദ്യുതി പ്രവഹിച്ച് വന്‍ നാശനഷ്ടം
മുക്കം: ഓമശ്ശേരി മുടൂരില്‍ 220 കെ.വി ഇ.എച്ച്.ടി (ഹൈടെന്‍ഷന്‍) ഇടുക്കി-മൈസൂര്‍ ലൈനില്‍ നിന്ന് വൈദ്യുതി പ്രവഹിച്ച് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ശക്തമായ കാറ്റിനിടെ ലൈനില്‍ തട്ടിയ തെങ്ങോലയിലൂടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സമീപവാസികളായ പുളിയാറക്കല്‍ സലാം, വട്ടക്കണ്ടിയില്‍ കദീശ, മുടൂര് രതീഷ് എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം സംഭവിച്ചത്.
വീടുകളിലെ വയറിങ്ങും ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതാഘാതമേറ്റതിനാല്‍ പുളിയാറക്കല്‍ സലാമിന്റെ മാതാവ് മറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടരെ വൈദ്യുതി പ്രവഹിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ വീട് ഒഴിഞ്ഞുപോകേണ്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."