HOME
DETAILS
MAL
നീറ്റ് നടത്തിപ്പില്‍ അനാസ്ഥ: രക്ഷിതാക്കള്‍ പരാതി നല്കി
backup
May 07 2018 | 19:05 PM
കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ അധ്യാപകരുടെ അനാസ്ഥമൂലം പരീക്ഷാര്‍ഥികള്‍ക്ക് 10 മിനുട്ട് സമയം നഷ്ടമായെന്ന് പരാതി. ഒരു വിദ്യാര്‍ഥിയുടെ പിതാവാണ് വെള്ളിമാട്കുന്ന് അമൃത വിദ്യാലയത്തില്‍ നടന്ന പരീക്ഷയ്ക്കെതിരേ സെന്റര്‍ സൂപ്രണ്ട് പി ഗീതക്ക് പരാതി നല്‍കിയത്. പരീക്ഷ ഹാളില്‍ അശ്രദ്ധമായി വിതരണം ചെയ്ത ചോദ്യപേപ്പര്‍ ശരിയായ ക്രമത്തിലായിരുന്നില്ല. ചോദ്യക്കടലാസിലും ഉത്തരക്കടലാസിലും ഒരേ കോഡ് നമ്പറാണ് വരേണ്ടത്. ഇതു പാലിക്കാതെയായിരുന്നു വിതരണം. ഒരു ഹാളിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതുമൂലം സമയനഷ്ടമുണ്ടായി. നഷ്ടപ്പെട്ട സമയം അധികമായി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."