HOME
DETAILS

അലിഗഢ് സംഘര്‍ഷം: രണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
May 07 2018 | 21:05 PM

aligarh-sangarsham

ലഖ്‌നൗ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് സഘ്പരിവാര്‍ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. യോഗി ആദ്യത്യനാഥിന്റെ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവവാഹിനി അലിഗഢ് സിറ്റി മുന്‍ പ്രസിഡന്റ് യോഗേഷ് വറഷ്‌നി, അമിത് ഗോസാമി എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പോസ്റ്റുകള്‍ ഇട്ടുവെന്നും പൊലിസ് പറഞ്ഞു. മെയ് രണ്ടിന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകര്‍ കാംപസില്‍ ആക്രമണങ്ങള്‍നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിദ്യാര്‍ഥി യൂനിയന്‍ ഹാളിലെ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഇവര്‍ കാംപസിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
അറസ്റ്റിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതാണ് അലിഗഢില്‍ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയതിന് കാരണമെന്ന് പൊലിസ് പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ രണ്ട് പേരും ശ്രമിച്ചുവെന്നും ഇതിനാലാണ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തതെന്നും അലിഗഢ് ഐ.ജി ഡോ. സഞ്ജീവ് ഗുപ്ത പറഞ്ഞു. യൂനിവേഴ്‌സിറ്റിയുടെ സമീപ പ്രദേശങ്ങള്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസിന്റെ മുന്‍ എം.പി ചൗധരി ബിജേന്ദ്ര പൊലിസിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ധര്‍മ സ്വരാജ് കോളജില്‍ ജിന്നയുടെ ചിത്രം ശുചിമുറിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖൈര്‍ നഗരത്തിലെ പി.ഡബ്ല്യു.ഡി ഹാളിലുണ്ടായിരുന്ന അലിഗഢ് യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ചിത്രം എങ്ങനെ കാണാതായെന്നും പകരമായി എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ജിന്നയുടെ ചിത്രം യുനിവേഴ്‌സിറ്റിയില്‍ നിന്ന് മാറ്റാത്തതിനെതിരേ നഗരത്തില്‍ കഴിഞ്ഞ ദിവസം സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മോട്ടോര്‍ സൈക്കിള്‍ റാലി നടത്തിയത് പ്രകോപനം സൃഷ്ടിപ്പിച്ചിരുന്നു. പൊലിസ് ശക്തമായ സുരക്ഷയൊരുക്കുകയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
അതിന്നിടെ യൂനിവേഴ്‌സിറ്റിയില്‍ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ കേന്ദ്ര മന്ത്രി വി.കെ സിങ് രംഗത്തെത്തി. മുസ്‌ലിമായ നിങ്ങള്‍ ചുവരുകളില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ അത് ജിന്നയുടെ നിലപാടുകളെ തള്ളിയ പൂര്‍വികരെ അപമാനിക്കുന്നതാണെന്ന് സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  8 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  8 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  8 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  8 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  8 days ago