നറുക്കെടുപ്പിലൂടെ ലഭിച്ച അധ്യക്ഷപദം അവിശ്വാസത്തിലൂടെ തെറിച്ചു
ആലുവ : നറുക്കെടുപ്പിലൂടെ ലഭിച്ച സ്ഥിരം സമിതി അധ്യക്ഷപദം അവിശ്വാസ പ്രമേയത്തിലൂടെ തെറിച്ചു. കീഴ്മാട് പഞ്ചായത്ത് വികസന സമിതി സ്ഥിരം സമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യനാണ് സ്ഥാനം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്കാണ് ലിസിയുടെ സ്ഥാനം തെറിച്ചത്.
ആറുമാസം മുന്‍പ് നറുക്കെടുപ്പിലൂടെയാണ് ഇവര്‍ക്ക് അദ്ധ്യക്ഷപദം ലഭിച്ചത്. എല്‍.ഡി.എഫ്. ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍.ഡി.എഫ്. അംഗങ്ങളായ കുഞ്ഞുമുഹമ്മദ് സെയ്താലി, എല്‍സി ജോസഫ്, ബീന ബാബു എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ലിസി സെബാസ്റ്റ്യന്‍, സാഹിദ എന്നിവരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍ (ബി.ഡി.ഒ.) റ്റി.യു. അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്. ഇതോടെ കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്ന ഏക വികസന സമിതി അദ്ധ്യക്ഷ സ്ഥാനവും നഷ്ടമായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ് ലിസി സെബാസ്റ്റ്യന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."