രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വന്തം മക്കളെ കൃഷിക്കാരാക്കണം: കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ
പട്ടാമ്പി: രണ്ട് ദിവസങ്ങളിലായി പട്ടാമ്പി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ആത്മ പാലക്കാടും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല 'കിസാന്‍മേള' സമാപിച്ചു. യുവജനങ്ങള്‍ കാര്‍ഷികമേഖലയിലേക്ക് ഇറങ്ങിവരണമെന്ന് പറയുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വന്തം മക്കളെ കൃഷിക്കാരാക്കണമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. എങ്കില്‍ മാത്രമേ കാര്‍ഷികമേഖല രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പിയില്‍ നടന്ന ജില്ലാതല കിസാന്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയിലെ യുവസംരംഭകര്‍ക്കുള്ള തൊഴില്‍സാധ്യതകള്‍ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ഉദ്ഘാടനച്ചടങ്ങില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ അധ്യക്ഷനായി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, മോഹനസുന്ദരന്‍ സംസാരിച്ചു. ഡോ. സുനില്‍ കെ. മുകുന്ദന്‍ വിഷയാവതരണം നടത്തി. ഡിറ്റോ, ടൈനി ദേവ്, അബ്ദുല്ലത്തീഫ്, സണ്ണി ജോര്‍ജ്, ഡോ. എ. പ്രസാദ്, നിയാസ് മുസ്തഫ, ആശാനാഥ് സെമിനാറിന് നേതൃത്വം നല്‍കി. ഡോ. പി.എസ് ജോണ്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."