HOME
DETAILS
MAL
വടക്കേകാട് സ്റ്റേഷന് മണ്ണ്മാഫിയ ഭരിക്കുന്നതായി ആക്ഷേപം
backup
May 08 2018 | 04:05 AM
പുന്നയൂര്‍ക്കുളം: എസ്.ഐ സ്ഥലത്തില്ലാത്ത ദിവസം സ്റ്റേഷന് ഭരിക്കുന്നത് മണ്ണ് മാഫിയയെന്നു ആക്ഷേപം. ജനമൈത്രി പൊലിസിന്റെ പേരില്‍ സ്റ്റേഷന് പരിസരത്ത് കറങ്ങുന്നവരാണ് ചില പൊലിസുകാരുമായി ഡീല്‍ ഉറപ്പിക്കുന്നതത്രെ. ലോറിയും മണ്ണും ഇവര്‍ തന്നെയാണ് ഏര്‍പ്പാട് ചെയ്യുന്നത്. ലോഡിനു നിശ്ചിത തുക എന്നപേരില്‍ വാങ്ങുന്നുമുണ്ട്.
എസ്.ഐക്ക് വലിയ സംഖ്യ വേണമെന്നു പറഞ്ഞ് പലരില്‍ നിന്നും തുക ഈടാക്കിയ സംഭവങ്ങളും ഉണ്ട്. സ്റ്റേഷനിലെത്തുന്ന വഴി തര്‍ക്കം അടിപിടി തുടങ്ങിയ പരാതികളും പൊലിസ് പോലും അറിയാതെ പരിഹരിക്കാനും ഇവര്‍ റഡിയാണ്. മിക്ക പൊലിസുകാര്‍ക്കും ഇതിനോട് വിയോജിപ്പാണെങ്കിലും ഗതികേടുകൊണ്ട് കണ്ണടക്കുകയാണെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."