മറയൂരില്‍ 16.71 കോടിയുടെ ചന്ദന ലേലം; ഉയര്‍ന്ന വില 16800
തൊടുപുഴ: മറയൂര്‍ ചന്ദന ലേലത്തില്‍ ആദ്യ ദിവസം 16 കോടി 71 ലക്ഷം രൂപയുടെ ലേലം നടന്നൂ. 25.421 ടണ്‍ ചന്ദനമാണ് ഇ- ലേലത്തിലൂടെ വിറ്റഴിച്ചത് . രാവിലെ പത്ത് മണിമുതല്‍ രാത്രി എട്ടുമണി വരെ ലേലം നീണ്ടു.
പതിവു പോലെ ഇത്തവണയും കര്‍ണ്ണാടക സോപ്‌സ് കമ്പനിയാണ് ഏറ്റവും അധികം ചന്ദനം ലേലത്തിലൂടെ വാങ്ങിയത്. 17.27 ടണ്‍ ചന്ദനമാണ് കര്‍ണ്ണാടക സോപ്‌സ് വാങ്ങിയത്.ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ക്ലാസ് ആറ് ബാഗ്രിദാദ് ചന്ദനത്തിനാണ്.
കിലോഗ്രാമിന് 16800 രൂപ ലഭിച്ചു. എട്ട് ദേവസ്വം ബോര്‍ഡുകളും രണ്ട് ആയുര്‍വേദ മരുന്നു നിര്‍മ്മാണകമ്പനികളും മൂന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും ഉള്‍പെടെ 13 കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത് .
ആദ്യ ദിവസം രണ്ടുഘട്ടങ്ങളിലായാണ് ലേലം നടന്നത് . മൂന്ന് മണിവരെ നടന്ന ആദ്യ ലേലത്തില്‍ 7 കോടി രൂപയുടെ ലേലമാണ് നടന്നത് .
ഇന്നും ലേലം തുടരും. മലപ്പുറത്തുള്ള ആലത്തൂര്‍ പെരുംതൃക്കോവില്‍ ദേവസ്വമാണ് ഏറ്റവും കൂടിയ വിലയായ 16800 രൂപ കിലോഗ്രാമിന് നല്‍കിയത്.
കോട്ടക്കല്‍ ആര്യവൈദ്യശാല, കൊച്ചിന്‍ ആസ്ഥാനമായ അംബുജ ആയുര്‍വേദിക്ക് എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."