ദേശീയപാത നഷ്ടപരിഹാരം: ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണം
കുറ്റിപ്പുറം: ദേശീയപാത 66 ടോള്‍ റോഡായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കിടപ്പാടവും ഭൂമിയും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മന്ത്രിമാരും എം.എല്‍ എ, എം.പിമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്ന തോതിലുള്ള നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കുവാനുള്ള ഉത്തരവാദിത്വം ജനപ്രതിനിധികള്‍ക്കുണ്ടെന്നും ത്രീ എ നോട്ടിഫിക്കേഷന്‍ ഇറക്കും മുന്‍പ് അത് യാഥാര്‍ഥ്യമാക്കാന്‍ അവര്‍ ജാഗ്രത കാണിക്കണമെന്നും എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരകളുടെ സംഗമം ആവശ്യപ്പെട്ടു.
ത്രീ.എ നോട്ടിഫിക്കേഷനോടു കൂടി സര്‍വേയിലുള്‍പ്പെട്ട വസ്തുവകകള്‍ ഹൈവേ അതോറിറ്റിയുടെ അധീനതയിലാവും. അതിന് മുന്‍പായി ഉറപ്പ് നല്‍കിയതോതിലുള്ള നഷ്ടപരിഹാരം ഇരകള്‍ക്ക് ലഭ്യമാക്കാന്‍ ഉറപ്പ് നല്‍കിയവര്‍ക്കെല്ലാം ബാധ്യതയുണ്ടെന്നും മൂലമ്പള്ളി ഇരകളുടെ അനുഭവം ദേശീയ പാത ഇരകള്‍ക്കുണ്ടാവരുതെന്ന് ഇരകളുടെ സംഗമം ഓര്‍മിപ്പിച്ചു.
പുത്തനത്താണിയില്‍ നടന്ന സംഗമം പി.കെ പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.
വി.പി ഉസ്മാന്‍ ഹാജി അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി.
വിശ്വനാഥന്‍ പാലപ്പെട്ടി, ഫൈസല്‍ പുതിയിരുത്തി, മഹമൂദ് വെളിയങ്കോട്, ഫൈസല്‍ റഹ്മാന്‍ കുറ്റിപ്പുറം, രാജന്‍ പുത്തനത്താണി, മുഹമ്മദ് കുട്ടി രണ്ടത്താണി, ഷൗക്കത്ത് അതിരു മട, അബു പടിക്കല്‍, സൈതലവി തലപ്പാറ, ജയ ഇടിമൂഴിക്കല്‍, ഇബ്രാഹിം ചേലേമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."