കത്‌വയിലെ പെണ്‍കുട്ടിയുടെ നിലവിളി നെഞ്ചേറ്റി 'ആരിഫയുടെ കുപ്പായം '
നിലമ്പൂര്‍: കത്‌വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ നിലവിളി നെഞ്ചേറ്റുകയാണ് സംസ്‌കാര സാഹിതി പ്രതിഷേധ തെരുവിലെ ആരിഫയുടെ കുപ്പായം എന്ന ഏകാംഗനാടകം.
കത്‌വയിലെ പെണ്‍കുട്ടിയുടെ മാതാവിന്റെ വിലാപങ്ങളിലൂടെയാണ് നാടകം സംവദിക്കുന്നത്. സംസ്‌കാരസാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്താണ് രചനയും സംവിധാനവും. സുനിത മനോജാണ് അഭിനയത്തിലൂടെ നെഞ്ചു പൊള്ളുന്ന വേദന പങ്കുവയ്ക്കുന്നത്. കാശ്മീര്‍ താഴ്‌വരയില്‍ കുതിരകളെയും ആടുകളെയും മേക്കുന്ന ബക്കര്‍വാലകളുടെ ജീവിതവും അവര്‍ നേരിടുന്ന വേട്ടയാടലുകളുമെല്ലാം തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
ബക്കര്‍വാലകളുടെ രാജ്യസ്‌നേഹവും അവരെ ആട്ടിയോടിക്കുന്നവരുടെ വര്‍ഗീയതയും തുറന്നുകാട്ടുന്നു. പിഞ്ചുകുഞ്ഞിനെ വേട്ടയാടി കൊലപ്പെടുത്തിയവര്‍ക്കുനേരെ പ്രതികരിക്കാതെ നിശബ്ദരായാല്‍ വേട്ടക്കാര്‍ നാളെ നമ്മുടെ കുട്ടികളെയും തേടിയെത്തുമെന്ന മുന്നറിയിപ്പും നാടകം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."