HOME
DETAILS

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

  
Mujeeb
November 01 2024 | 00:11 AM

 North Koreas Record-Breaking Hwasong-19 Missile Test Sparks Global Condemnation

സോള്‍: ഉയരത്തിലും ദൈര്‍ഘ്യത്തിലും റെക്കോര്‍ഡ് പറക്കലുമായി ഉത്തര കൊറിയ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ഹ്വാസോംഗ് -19 വ്യാഴാഴ്ച വിക്ഷേപിച്ചു. 'ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപരമായ മിസൈലിന്റെ' പ്രദര്‍ശനമായി ഉത്തരകൊറിയയുടെ കെസിഎന്‍എ പ്രശംസിച്ച മിസൈല്‍ പരീക്ഷണം, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ അപലപനങ്ങള്‍ക്ക് കാരണമായി.

കൊറിയന്‍ ഉപദ്വീപിന്റെ തീരക്കടലില്‍ പതിക്കുന്നതിന് മുമ്പായി  ഏകദേശം 7,657 കിലോമീറ്ററിലധികം ഉയരത്തില്‍ 1,001 കിലോമീറ്റര്‍ ദൂരം പിന്നിട്ടു.5156 സെക്കന്റ് കൊണ്ടാണിത്. 

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ന്റെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം. 'തിരിച്ചറിയാനാകാത്ത ചുവടുവെപ്പ്' എന്നാണദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ആണവശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്യോങ്യാങ്ങിന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പുള്ള പരീക്ഷണം, വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളാണ്  ഉയര്‍ത്തിക്കാട്ടുന്നത്. ഉത്തരകൊറിയയുടെ മുന്നേറ്റങ്ങൾ അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നതാണ്.

ഉക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, ഉക്രെയ്‌നില്‍ റഷ്യന്‍ സൈനിക സഹായത്തിനുള്ള ഉത്തരകൊറിയന്‍ സൈന്യം രംഗത്തിറങ്ങിയതിന് പകരമായി സൈനിക സാങ്കേതികവിദ്യ ഉത്തരകൊറിയക്ക് ലഭിച്ചു എന്നു ആരോപിച്ചിരുന്നു. റഷ്യയും ഉത്തരകൊറിയയും വിന്യാസം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പെന്റഗണ്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉള്‍പ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥര്‍, പ്രഥമവിലയിരുത്തലില്‍ വ്യാഴാഴ്ച നടന്ന വിക്ഷേപണത്തില്‍ നേരിട്ടുള്ള റഷ്യന്‍ പങ്കാളിത്തം കാണിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു. അതിനിടെ, പ്യോങ്യാങ്ങിന്റെ നടപടി പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ അപലപിച്ചു. ഒന്നിലധികം സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണ് വിക്ഷേപണമെന്ന് യുഎന്‍ സെക്രട്ടറി ജനറലും അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  11 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  11 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  11 days ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  11 days ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  11 days ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  11 days ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  11 days ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  11 days ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  11 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  11 days ago