HOME
DETAILS

പൊതുജനം ഏറ്റെടുത്താല്‍ സേവനാവകാശ നിയമം ഫലപ്രദമാക്കാം

  
backup
March 13 2017 | 22:03 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8

കല്‍പ്പറ്റ: പൊതുജനം ഏറ്റെടുക്കുകയാണെങ്കില്‍ സേവനാവകാശനിയമം ഫലപ്രദമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗവണ്‍മെന്റ് ഇന്‍ മാനേജ്‌മെന്റ് (ഐ.എം.ജി) കോഴിക്കോട് മേഖലാകേന്ദ്രം ഫാക്കല്‍റ്റി എം.കെ സാദിഖ് അഭിപ്രായപ്പെട്ടു. സേവനാവകാശ നിയമത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങള്‍ക്ക് സേവനാവകാശ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഓരോ സര്‍ക്കാര്‍ ഓഫിസില്‍നിന്നും ലഭിക്കുമെന്ന് വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നുള്ളത് അവകാശമാക്കുകയാണ് സേവനാവകാശ നിയമത്തിലൂടെ ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റു നിയമാധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളും അതിനെടുക്കുന്ന കാലാവധിയും വിശദമാക്കുന്ന ചാര്‍ട്ട് സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ പൊതുജനങ്ങള്‍ക്ക് വായിക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം.
അതില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമാക്കിയില്ലെങ്കില്‍ അപേക്ഷകന് അത് ലഭ്യമാക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന് 30 ദിവസത്തിനകം അപ്പീല്‍ നല്‍കാം. അദ്ദേഹത്തെ ഒന്നാം അപ്പലറ്റ് അതോറിറ്റി എന്നും അവിടെയും കാലതാമസം വന്നാല്‍ അതിനും മുകളിലുള്ള ഉദ്യോഗസ്ഥന് 60 ദിവസത്തിനകം അപ്പീല്‍ നല്‍കാം. അദ്ദേഹത്തെ രണ്ടാം അപ്പലറ്റ് അതോറിറ്റി എന്നും പറയുന്നു. ഓരോ ഓഫിസിലെയും ഒന്ന്, രണ്ട് അപ്പലറ്റ് അതോറിറ്റികള്‍ ആരെന്ന് ഓഫിസിലേക്ക് പ്രവേശിക്കുന്നയിടത്തുതന്നെ പൊതുജനങ്ങള്‍ക്ക് വായിക്കാനാവും വിധം പ്രദര്‍ശിപ്പിക്കണം. അപ്പീല്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക ഫീസില്ല. പറഞ്ഞ സേവനം നിശ്ചിത കാലപരിധിക്കുള്ളില്‍ അകാരണമായി നല്‍കാതിരുന്നാല്‍ അപേക്ഷകനില്‍നിന്നും അപ്പീല്‍ കിട്ടുന്ന പക്ഷം ഒന്നാം അപ്പീല്‍ അധികാരിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ പിഴയടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കാം. 500 മുതല്‍ 5000 രൂപ വരെയാണ് പിഴയീടാക്കുക. അകാരണമായി കാലതാമസം വരുത്തിയ കാലയളവില്‍ ദിവസത്തിന് 250 രൂപ വീതം അധിക പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. വ്യക്തമായ കാരണമില്ലാതെ ഒന്നാം അപ്പീല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ ഒന്നാം അപ്പീല്‍ അധികാരിക്കെതിരെ പിഴയടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് അധികാരമുണ്ട്. 500 മുതല്‍ 5000 രൂപവരെയാണ് പിഴ. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥനെതിരേ പിഴശിക്ഷ കൂടാതെ സര്‍വിസ് ചട്ടപ്രകാരം അച്ചടക്ക നടപടിയും സ്വീകരിക്കാം. എന്നാല്‍ സേവനം ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അക്കാര്യം രേഖപ്പെടുത്തി അപ്പീല്‍ തള്ളാനും വ്യവസ്ഥയുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഒ.ആര്‍ രഘു അധ്യക്ഷനായി. ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി മേഴ്‌സി, തഹസില്‍ദാര്‍മാരായ എന്‍.ഐ ഷാജു, എം.ജെ സണ്ണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, സൗമ്യ കെ.എസ് എന്നിവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago