HOME
DETAILS
MAL
സി.പി.എം സഹിഷ്ണുത കൈവിടരുതെന്നു കെ.എം മാണി
backup
June 23 2016 | 21:06 PM
കോട്ടയം: സി.പി.എം സഹിഷ്ണുത കൈവിടരുതെന്നു കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം മാണി. തലശ്ശേരിയില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ ജയിലില്‍ അടച്ച സംഭവത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നത് സി.പി.എമ്മിനെ അസഹിഷ്ണുത വിടാതെ പിന്തുടരുന്നു എന്നതാണ്.
സംസ്ഥാന ഭരണം കൈയ്യാളുന്ന കക്ഷി എന്ന നിലയില്‍ സി.പി.എം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നു. കൈക്കുഞ്ഞുമായി സ്ത്രീയെ ജയിലിലടച്ച സംഭവം തീര്‍ത്തും നിരുത്തരവാദപരമാണ്. കൈക്കുഞ്ഞുമായി സ്ത്രീ ജയിലില്‍ പോകുന്നത് ആദ്യമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും കെ.എം മാണി പറഞ്ഞു. ദലിത് യുവതികള്‍ക്കെതിരായി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അടിയന്തിരമായി പിന്‍വലിക്കണം. കേരളം ഭരിക്കുന്ന കാര്യം പാര്‍ട്ടി മറക്കരുതെന്നും കെ.എം മാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."