HOME
DETAILS

വാളാരംകുന്ന് ക്വാറിയിലെ അനധികൃത ഖനനം: കൂട്ടുനിന്ന ഉദ്യോഗസ്ഥരെ തുറന്നു കാട്ടി സബ്കലക്ടറുടെ റിപ്പോര്‍ട്ട്

  
backup
May 08 2018 | 07:05 AM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%be%e0%b4%b0%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86

 

 

പടിഞ്ഞാറത്തറ: ബാണാസുര മലയുടെ താഴ്ഭാഗത്ത് വാളാരംകുന്നില്‍ നിയമം ലംഘിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ഖനനത്തിന് അധികൃതര്‍ നല്‍കിയ ഒത്താശകള്‍ തുറന്നു കാട്ടി മാനന്തവാടി സബ്കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
2017 നവംബറില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ ചുമതലവഹിക്കുന്നയാളെന്ന നിലയിലാണ് കഴിഞ്ഞ മാസം നാലിന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാളിത് വരെ വാളാരംകുന്ന് ക്വാറിയില്‍ നടത്തിയ ഖനനങ്ങളെല്ലാം ചട്ടവിരുദ്ധമായാണെന്നാണ് 31 പേജുകളുള്ള റിപ്പര്‍ട്ടില്‍ തെളിവ് സഹിതമുള്ളത്. 25-11-2009ല്‍ വെള്ളമുണ്ട വില്ലേജ് അസിസ്റ്റന്റ് ഖനനഭൂമിക്ക് സ്‌കെച്ച് തയാറാക്കി നല്‍കിയതോടെയാണ് റവന്യു വകുപ്പിന്റെയും ജിയോളജി വകുപ്പിന്റെയും വഴിവിട്ട സഹായങ്ങള്‍ ക്വാറിയുടമക്ക് ലഭിക്കാന്‍ തുടങ്ങിയത്. ഈ സ്‌കെച്ചിന്റെ ആധികാരികത പരിശോധിക്കാതെ വില്ലേജ് ഓഫിസറും തഹസില്‍ദാറും അനുമതി നല്‍കുകയായിരുന്നുവെന്ന് സബ്കലക്ടറുടെ റിപ്പോര്‍ട്ടില്‍ എട്ടാം പേജില്‍ പറയുന്നു. ഈ സ്‌കെച്ച് ആംഗീകരിച്ച് 2013ല്‍ ഖനനാനുമതി നല്‍കിയ ജിയോളജി വകുപ്പ് പ്രദേശത്ത് 50 മീറ്റര്‍ ചുറ്റളവില്‍ വീടുകളൊന്നുമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നതെങ്കിലും നാല് ആദിവാസി വീടുകളുണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. ഈസാഹചര്യത്തിലാണ് നിലവില്‍ ക്വാറിയുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ വെള്ളമുണ്ട പഞ്ചായത്ത് തയാറാവാതിരുന്നത്. വെള്ളമുണ്ട വില്ലേജിലെ റിസര്‍വേ 622 വണ്‍ എ ഭൂമിയില്‍ മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 4.15 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഖനനം നടത്തുന്നത്. കാര്‍ഷിക ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമായി പട്ടയം നല്‍കിയ ഭൂമിയിലാണ് പാറഖനനത്തിന് അനുമതി നല്‍കിയത്. ഇതേസര്‍വേ നമ്പറിലുള്ള രണ്ടേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കയറി വ്യാപകമായി പാറഖനനം നടത്തി. വിവിധസമയങ്ങളില്‍ ക്വാറിയുടമക്കാവശ്യമായി രീതിയില്‍ സര്‍വെയര്‍മാര്‍ സ്‌കെച്ച് നല്‍കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രദേശത്ത് സര്‍ക്കാരിലേക്ക് വരേണ്ട നിരവധി മരങ്ങള്‍ നഷ്ടപ്പെട്ടതായും ഇത് സംബന്ധിച്ച് അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ലെന്നും വിശദമായി റിപ്പോര്‍ട്ടിലുണ്ട്.
നാളിത് വരെ വാളാരംകുന്ന് ക്വാറിക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ വഴിവിട്ട് നല്‍കിയ സഹായങ്ങളെല്ലാം തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് നല്‍കി തൊട്ടടുത്ത ദിവസമാണ് ഹൈക്കോടതി അന്വേഷണം നിര്‍ത്തനാവശ്യപ്പെട്ടത്. ലൈസന്‍സ് പുതുക്കി നല്‍കാത്ത സാഹചര്യത്തില്‍ ഈ മാസം 21 വരെ പ്രവര്‍ത്തിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  8 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  38 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago