യു.ഡി.എഫ് ധാരണ: ടി. ഉഷാകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയുന്നു
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ ടി. ഉഷാകുമാരി ഒഴിയുന്നു.
ഈ മാസം 18നോ 19നോ ഇവര്‍ രാജിവയ്ക്കുമെന്നാണ് അറിയുന്നത്. വൈസ് പ്രസിഡന്റ് മുസ്ലിംലീഗിലെ പി.കെ. അസ്മത്തിന്റെ രാജിയും അടുത്തയാഴ്ച ഉണ്ടാകും. ഭരണം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് പദവികള്‍ വച്ചുമാറണമെന്ന യു.ഡി.എഫ് ധാരണയനുസരിച്ചാണ് ഇരുവരും രാജിവെക്കുന്നത്. വനിതയ്ക്ക് സംവരണം ചെയ്തതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലിംലീഗിനാണ് അടുത്ത ഊഴം. വെള്ളമുണ്ട പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍നിന്നുള്ള എ. ദേവകിയും പടിഞ്ഞാറത്തറ ഡിവിഷനില്‍നിന്നുള്ള കെ.ബി നസീമയും. ഇവരില്‍ ദേവകി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമാണ്. 16 അംഗങ്ങളാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍. കോണ്‍ഗ്രസ്-ആറ്, സി.പി.എം-അഞ്ച്, മുസ്ലിം ലീഗ്-നാല്, ജെ.ഡി.യു-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ എ. പ്രഭാകരന്(തവിഞ്ഞാല്‍ ഡിവിഷന്), വര്‍ഗീസ് മുരിയന്‍കാവില്‍(മുള്ളന്‍കൊല്ലി), പി.കെ അനില്‍കുമാര്‍(തോമാട്ടുചാല്‍), ഒ.ആര് രഘു(പുല്‍പ്പള്ളി) എന്നിവരാണ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ പരിഗണനയില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."