സര്‍ക്കാരിന്റേത് പുതിയ വികസന കാഴ്ചപ്പാട്: മന്ത്രി എം.എം മണി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി ഇരവിപുരം
കൊല്ലം: സംസ്ഥാനത്തിന്റെ വികസനത്തിന് ഒരു പുതിയ കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി എം.എം മണി. ഇരവിപുരം മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം പുന്തലത്താഴത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാനാ മേഖലകളിലും വികസനം സാധ്യമാക്കുന്ന പ്രവര്‍ത്തനം നടത്തും. പാര്‍പ്പിടമില്ലാത്ത മുഴുവനാളുകള്‍ക്കും ഈ സര്‍ക്കാര്‍ വീട് നല്‍കും. നിലവില്‍ പണി തീര്‍ക്കാന്‍ കഴിയാതെ കിടക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലെ ഭവനങ്ങളുണ്ടെങ്കില്‍ അവയും പൂര്‍ത്തിയാക്കും. മാര്‍ച്ച് 31നകം സമ്പൂര്‍ണ വൈദ്യുതീകരണം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകും. ഇതുവരെ വൈദ്യുതി എത്താത്ത ആദിവാസി മേഖലകളിലടക്കം വെളിച്ചമെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. വികസന മുന്നേറ്റത്തില്‍ കേരളത്തിലെ ഓരോ മനുഷ്യനെയും പങ്കാളിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുഖ്യാതിഥിയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗീതാകുമാരി, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍(വിതരണം) ജി മോഹനാഥ പണിക്കര്‍, ഡെപ്യൂട്ടി സി.ഇ ഷാജി പീറ്റര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."