HOME
DETAILS
MAL
മദ്യപന്മാരെ താങ്ങാനാവാതെ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ്
backup
May 08 2018 | 07:05 AM
തൃക്കരപ്പൂര്‍: ബസ്് സ്റ്റാന്‍ഡില്‍ മദ്യപന്മാരുടെ വിളയാട്ടം. പുലര്‍ച്ചയും രാത്രിയിലുമാണ് മദ്യ വില്പനയും ഉപയോഗവും ബസ്് സ്റ്റാന്‍ഡില്‍ നടത്തുന്നത്.
വൈകിട്ട് കടകള്‍ അടഞ്ഞുതുടങ്ങുന്നതോടെ മദ്യപാനികളും വില്പനക്കാരും ബസ്് സ്റ്റാന്‍ഡ് കൈയടുക്കും. അതുപോലെ പുലര്‍ച്ചെ സ്റ്റാന്‍ഡില്‍ തമ്പടിക്കുന്ന മദ്യവില്പന സംഘം ആവശ്യക്കാര്‍ക്ക് ഗ്ലാസുകളിലും മറ്റും യഥേഷ്ടം മദ്യം വില്പന നടത്തുന്നുണ്ട്.
പുലര്‍ച്ചെ ബസ് കയറാനെത്തുന്ന സ്ത്രീകളടക്കമുളളവര്‍ ബീഡിയുടെയും സിഗരറ്റിന്റെയും മണത്തിന്റെ അസ്വസ്ഥതയില്‍ ബസ് സ്റ്റാന്‍ഡ് വിട്ട് പുറത്ത് ബസ്് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മദ്യപന്മാര് ബസ്്സ്റ്റാന്‍ഡ് കൈയടക്കുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."