HOME
DETAILS
MAL
കായല്‍ കൈയേറ്റം കണ്ടെത്തി
backup
March 14 2017 | 06:03 AM
കൊല്ലം: വെസ്റ്റ് വില്ലേജില്‍ ഇരട്ടക്കട ജംഗ്ഷനില്‍ ഇരട്ടക്കട കായല്‍വാരം കായല്‍ പുറമ്പോക്കിലെ അനധികൃത കായല്‍ കൈയേറ്റത്തിന് നിരോധന ഉത്തരവ് നല്കി. പാറ കെട്ടിയും ബോട്ട് യാര്‍ഡ് സ്ഥാപിച്ചും നടത്തിയ കൈയേറ്റത്തിനെതിരേ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫിസര്‍ കെ പി ഗിരിനാഥിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കൊല്ലം അഡിഷണല്‍ തഹസീദാര്‍ ടി ഉണ്ണികൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."