മഅ്ദനിയുടെ സന്ദര്‍ശനം വെട്ടിച്ചുരുക്കി: ബുധനാഴ്ച ബംഗളൂരുവിലേക്ക് മടങ്ങണം
ശാസ്താംകോട്ട(കൊല്ലം): ഐ.എന്‍.എ കോടതിയുടെ അനുമതി പ്രകാരം മാതാപിതാക്കളെ കാണാന്‍ എത്തിയ അബദുല്നാസര് മഅദനി ബുധനാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. ഇക്കഴിഞ്ഞ മൂന്നു മുതല്‍ 11 വരെയുള്ള ഒന്‍പതു ദിവസമാണ് ജന്മനാട്ടില് എത്തി മാതാപിതാക്കളെ കാണാന്‍ ഐ.എന്‍.എ കോടതി അനുമതി നല്‍കിയിരുന്നത്.
എന്നാല്‍, മഅ്ദനിയുടെ സുരക്ഷക്ക് നേതൃത്വം നല്കുന്ന ബംഗളൂരു സിറ്റി പൊലിസ് കമ്മീഷണര്‍ അനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മഅദനി മടങ്ങുന്നത്. അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് യാത്ര തിരിക്കുന്ന മഅ്ദനി എറണാകുളത്തെത്തി അവിടെ നിന്ന് വിമാനമാര്‍ഗ്ഗമാണ് ബംഗളൂരുവിലേക്കു പോവുക.
കഴിഞ്ഞദിവസം മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് നേരത്തേ മടങ്ങണമെന്ന സിറ്റി പൊലിസ് കമ്മീഷണറുടെ നിര്‍ദേശം എത്തിയത്. ഇതോടെ കോടതി അനുവദിച്ച ദിവസങ്ങളില്‍ മൂന്ന് ദിവസം മഅ്ദനിക്ക് നഷ്ടമായി. മഅ്ദനിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത് സിറ്റി ആംഡ് ഫോഴ്സിലെ അഞ്ച് പൊലിസ് ഉദ്യോഗസ്ഥരെയാണ്. ഇവര്‍ക്ക് കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പങ്കെടുക്കുന്നതിനും വോട്ടു രേഖപ്പെടുത്തണമെന്നും പറഞ്ഞാണ് കോടതി അനുവദിച്ച ദിവസങ്ങള്‍ വെട്ടിച്ചുരുക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ മഅദനിയോടു ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."