സഊദി സന്ദര്‍ശക വിസയില്‍ ഇന്ത്യയടക്കം 20 രാജ്യങ്ങള്‍ക്ക് ഇളവ്
ജിദ്ദ: സഊദിയിലേക്കുള്ള സന്ദര്‍ശക വിസക്ക് ഫീസിളവ് അനുവദിച്ചത് ഇന്ത്യക്കൊപ്പം ഇരുപത് രാജ്യങ്ങള്‍ക്കെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍. ഇതിന്റെ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യക്ക് പുറമെ ബള്‍ഗേറിയ, റുമേനിയ, ക്രൊയേഷ്യ, അയര്‍ലന്റ്, സൈപ്രസ്, അര്‍ജന്റീന, ആസ്‌ട്രേലിയ, ഇന്തോനേഷ്യ, റഷ്യ, കനഡ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, സിംഗപ്പൂര്‍, മലേഷ്യ, അല്‍ബേനിയ, കിര്‍ഗിസ്ഥാന്‍, ഉക്രൈന്‍, ഹോങ്കോംഗ്, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ക്കും ഫീസിളവ് അനുവദിച്ച മറ്റു രാജ്യങ്ങള്‍. 15 രാജ്യങ്ങള്‍ക്ക് 250 റിയാലിന് മൂന്ന് മാസ സന്ദര്‍ശക വിസ ലഭിക്കും. 305 റിയാലാണ് ഇന്ത്യക്കുള്ള വിസ ഫീസ്.
ഈ മാസം രണ്ടു മുതലാണ് സഊദിയിലേക്കുള്ള വിസ നിരക്കിളവ് പ്രാബല്യത്തിലായത്. ഇന്ത്യക്കും മറ്റു 19 രാജ്യങ്ങള്‍ക്കുമായിരുന്നു ഇളവ്. പുതിയ നിരക്ക് പ്രകാരം 305 റിയാലാണ് മൂന്ന് മാസത്തേക്ക് സഊദിയിലേക്കുള്ള സന്ദര്‍ശക വിസ നിരക്ക്. ആറ് മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രിക്ക് 455 റിയാല്‍ മതി. ഒരു വര്‍ഷത്തേക്ക് 810 റിയാലിന് മള്‍ട്ടിപ്പില്‍ എന്‍ട്രി വിസ ലഭിക്കും.
രണ്ട് വര്‍ഷത്തേക്ക് 1110 റിയാലിനും. ഇന്തോനേഷ്യ, റഷ്യ, മലേഷ്യ, ബ്രസീല്‍, ആസ്‌ത്രേലിയ എന്നിവയാണ് മറ്റു 20 രാജ്യങ്ങളിലെ പ്രമുഖര്‍. ഹോങ്കോങ്, ബള്‍ഗേറിയ, ക്രൊയോഷ്യ, അയര്‍ലണ്ട് എന്നിവരടക്കം 15 രാജ്യങ്ങളില്‍ നിന്നാണ് സഊദിയേക്ക് ഏറ്റവും കുറഞ്ഞ സന്ദര്‍ശക വിസ നിരക്ക്. 250 റിയാല്‍ മുതല്‍ ഇവര്‍ക്ക് വിസ ലഭിച്ചു തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം നടത്താതിരുന്നതിനാല്‍ വിസ നിരക്കിളവില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിക പുറത്ത് വരുന്നത്. പുതിയ വിസ നിരക്ക് പ്രാബല്യത്തിലായതോടെ സന്ദര്‍ശക വിസക്ക് ഇന്ത്യയില്‍ നിന്നും ആവശ്യക്കാരേറയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."