ജൈവ തണ്ണിമത്തന്‍ വിളയിച്ച് കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍
മുഹമ്മ: രാസപദാര്‍ഥങ്ങള്‍ കലരാത്ത ജൈവ തണ്ണി മത്തന്‍ കഴിച്ച് ചൂടും ദാഹവുമകറ്റണമെങ്കില്‍ കഞ്ഞിക്കുഴിയിലേയ്ക്ക് വരാം. ഒരു കൂട്ടം യുവാക്കള്‍ വിളയിച്ച ജൈവ തണ്ണിമത്തന്‍ ഇവിടെയുണ്ട്. അതും വിപണി വിലയിലും കുറവില്‍.കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ അമ്പലക്കര കൃഷി ഗ്രൂപ്പാണ് 'കിരണ്‍' ഇനത്തില്‍പ്പെട്ട തണ്ണി മത്തന്‍ കൃഷി ചെയ്തത്.
മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം നേടിയ സുജിത്തിന്റെ നേതൃത്വത്തില്‍ പതിനൊന്ന് യുവാക്കളാണ് ഗ്രൂപ്പിലുള്ളത്. രണ്ടേക്കറിലാണ് കൃഷിയിറക്കിയത്. കൃഷി വകുപ്പിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ നിന്നാണ് വിത്ത് എത്തിച്ചത്.
75 ദിവസം കൊണ്ട് തണ്ണി മത്തന്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി. ആയിരം ടണ്ണിനു മുകളില്‍ ഇതിനകം വിളവെടുത്തു കഴിഞ്ഞു. വിപണി വിലയേക്കാളും കുറച്ചാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്.
നിറം വരാന്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്ന തണ്ണി മത്തന്‍ വ്യാപകമായി വിപണിയിലെത്തുമ്പോഴാണ് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ജൈവ രീതിയില്‍ തണ്ണി മത്തന്‍ വിളയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."