അന്വേഷണത്തലവനെതിരേ ശ്രീജിത്തിന്റെ കുടുംബം
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ.ജി എസ്. ശ്രീജിത്തിനെതിരേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കള്‍ രംഗത്ത്. ഐ.ജി ശ്രീജിത്ത് ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയും മാതാവ് ശ്യാമളയും പറഞ്ഞു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രവും ഇവര്‍ മാധ്യമങ്ങള്‍ക്കു നല്‍കി. എ.വി.ജോര്‍ജും ഐ.ജി ശ്രീജിത്തും തമ്മില്‍ അടുപ്പമുണ്ടെന്ന് കാണിക്കുന്ന വിഡിയോ ദൃശ്യവും ഇവര്‍ പുറത്തുവിട്ടു.
ഇരുവരും തമ്മില്‍ വളരെ അടുത്തബന്ധമുള്ളതിനാലാണ് എ.വി ജോര്‍ജിനെ വിശദമായി ചോദ്യം ചെയ്യാത്തതെന്നും കുടുംബം ആരോപിച്ചു. അന്വേഷണസംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."