HOME
DETAILS

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

  
Laila
November 04 2024 | 06:11 AM

synthetic intoxication 274 people were arrested in six months

കണ്ണൂർ: എക്സൈസ് ശക്തമായ നടപടികളെടുക്കുമ്പോഴും സംസ്ഥാനത്ത്  സിന്തറ്റിക് ലഹരി വസ്തുക്കൾ യഥേഷ്ടം എത്തുകയും വിൽപന നടക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിന്തറ്റിക് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് മാത്രം 274 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഏറ്റവും കൂടുതൽ സിന്തറ്റിക് ഡ്രഗ്‌സ് കേസുകൾ  കണ്ണൂരിലാണ്. നാൽപതിലധികം കേസുകളാണ് ജില്ലയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ഇതിൽ 43 ഓളം പ്രതികളെ പിടികൂടിയിട്ടുമുണ്ട്. തൊട്ടുപിറകിലായി കോട്ടയം, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളുമുണ്ട്. കണ്ണൂർ ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറത്തും വയനാടുമാണ്. മുപ്പതിലധികം കേസുകളാണ് ഇവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിന്തറ്റിക് ലഹരി കൂടുതൽ ഉപയോഗിക്കുന്നത് യുവതലമുറയാണ്. 

 വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും എവിടെയും ഒളിപ്പിച്ച് വെക്കാവുന്നതുമാണിവ.  മറ്റ് ലഹരികളെ അപേക്ഷിച്ച് വീര്യം കൂടുതലുമാണ്. അളവിൽ അൽപം കൂടിയാൽ മരണം വരെ സംഭവിക്കാം.  മരിജുവാന, എൽ.എസ്.ഡി സ്റ്റാമ്പുകൾ, എം.ഡി.എം.എ പോലുള്ളവയാണ് സിന്തറ്റിക് ഡ്രഗ്ഗുകളിൽ പ്രധാനികൾ. ഒരു ഗ്രാം എം.എഡി.എം.എ.എയ്ക്ക് 5000 രൂപ വരെ ഈടാക്കുന്നുണ്ട്.

ഡിമാന്റ്  അനുസരിച്ച് വിലയും വർധിക്കും. ഇത് ഉപയോഗിക്കുന്നവർക്ക് ഛർദി, വിറയൽ, ഉയർന്ന രക്തസമ്മർദ്ദം, ആത്മഹത്യാ ചിന്ത എന്നിവയുണ്ടാകും. ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എക്‌സൈസ് വകുപ്പ് മറ്റ് വകുപ്പുകളുമായി ചേർന്ന് സ്‌കൂൾ കോളജ് പരിസരങ്ങളിൽ കൃത്യമായി പരിശോധനകളും ബോധവൽക്കരണവും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും അത്ര കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  8 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 days ago