HOME
DETAILS

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

  
Farzana
November 04 2024 | 06:11 AM

Tensions in Bihars Bhagalpur as Hindutva Group Hoists Israeli Flag on Mosque

പട്‌ന: ബീഹാറില്‍ മസ്ജിദിന് മുകളില്‍ ഇസ്‌റാഈല്‍ പതാക ഉയര്‍ത്തി ഹിന്ദുത്വര്‍. ഇതോടൊപ്പം സംഘം കാവിക്കൊടിയും നാട്ടി. ബീഹാറിലെ ഭഗല്‍പൂരില്‍ കാളി വിസര്‍ജ്ജന്‍ യാത്രക്കിടെ ലാല്‍മതിയ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തംതം ചൗക്കിന് സമീപമാണ് സംഭവം. ഇതേ തുടര്‍ന്ന് പ്രദേശത്തു സംഘര്‍ഷാവസ്ഥ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഒരു സംഘം തീവ്ര ഹിന്ദുത്വ വാദികള്‍ മസ്ജിദ് താഴികക്കുടങ്ങളിലേക്ക് കയറുന്നതും ഒരു വലിയ കാവി പതാക അവിടെ സ്ഥാപിക്കുന്നതും കാണിക്കുന്ന വീഡിയോയിലുണ്ട്. മറ്റൊരു സംഘം ഇസ്‌റാഈല്‍ പതാകയും നാട്ടുന്നു. ഒരാള്‍ താഴികക്കുടത്തിലേക്ക് കയറി കാവി കൊടി മാറ്റുമ്പോള്‍ ഇസ്‌റാഈലി പതാക വീശുന്ന സംഘം ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യത്തില്‍ കാണാം.

അവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന ഗാനങ്ങള്‍ക്കൊപ്പം പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുകയും ചെയ്തു. ഇത് സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  4 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  7 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  11 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  19 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago