HOME
DETAILS

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

  
Web Desk
November 04 2024 | 06:11 AM

He will be ineligible to pass 10th class by getting differently abled benefit

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകുന്ന സവിശേഷ സഹായത്തിന്റെ സാധ്യതകൾ അനർഹർ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭിന്നശേഷി പരീക്ഷാർഥികളുടെ എണ്ണം ഇരട്ടിയായതോടെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് അനർഹർ ഈ പട്ടികയിലേക്ക് കടന്നുവരുന്നതായും ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായും കണ്ടെത്തിയത്.

എസ്.എസ്.എൽ.സി. പരീക്ഷയിൽ വിവിധ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർഥികൾക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിക്കുന്നത്. സ്‌ക്രൈബിന്റെ സേവനം, ഇന്റർപ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽ, എഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് എന്നിവയാണ് സവിശേഷ സഹായങ്ങൾ. ഈ സഹായം നിയമവിരുദ്ധമായി നേടുന്ന അനർഹർ പത്താംക്ലാസ് പരീക്ഷ എഴുതുന്നതായാണ് കണ്ടെത്തിയത്.

2024ലെ എസ്.എസ്.എൽ.സി  പരീക്ഷാർഥികളായിരുന്ന 26,518 ഭിന്നശേഷി വിദ്യാർഥികളിൽ 20,272 പേരും ലേണിങ് ഡിസബിലിറ്റി, സ്‌പെഷൽ ലേണിങ് ഡിസബിലിറ്റി, ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാഗങ്ങളിൽപ്പെട്ടവരാണ്. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ ഇതേ വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർഥികൾ തന്നെയാണ് ഇത്തവണയും   ആനുകൂല്യം  കൂടുതലും കൈപ്പറ്റിയതെന്ന് കണ്ടതോടെയാണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രദ്ധ പതിഞ്ഞത്. 

റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് പ്രാമുഖ്യമുണ്ട്.  മുമ്പ് ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗത്തിനു മാത്രമാണ് പരീക്ഷാനുകൂല്യം ഉണ്ടായിരുന്നത്. പിന്നീട് പഠന വൈകല്യമുള്ളവരെയും ഹീമോഫീലിയയുള്ള കുട്ടികളെയും ഇതിന്റെ പരിധിയിൽപെടുത്തുകയായിരുന്നു.

റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016 ൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലായെന്നു നിഷ്‌കർഷയുള്ളതിനാലാണ് 21 തരം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പരീക്ഷാനുകൂല്യം നൽകുന്നത്.മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അനുബന്ധങ്ങൾ എന്നിവ പരിശോധിച്ചാണ് പരീക്ഷാനുകൂല്യത്തിന് അർഹരായവരെ കണ്ടെത്തുന്നത്. 

പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ, ഭിന്നശേഷി കമ്മിഷണർക്ക് രക്ഷിതാക്കളും കുട്ടികളും സാമൂഹിക പ്രവർത്തകരും നൽകുന്ന പരാതികളും ഇതിനായി പരിഗണിക്കും. എന്നാൽ ഇതിന്റെയൊക്കെ മറപറ്റിയാണ് അർഹതയില്ലാത്തവർ ഈ ആനുകൂല്യം ലഭ്യമാക്കുന്നുവെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. അനർഹർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർ ഇതിന് കുടപിടിക്കുന്നതായും ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കാനുമാണ് വിദ്യാഭ്യാസ .വകുപ്പിന്റെ തീരുമാനം

 

ഭിന്നശേഷിക്കാർക്ക് പരീക്ഷയ്ക്ക് ലഭിക്കുന്ന സഹായങ്ങൾ


സ്‌ക്രൈബിന്റെ സേവനം 
ഇന്റർപ്രെട്ടറുടെ സേവനം 
അധിക സമയം 
ഗ്രാഫ്, ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽ
എഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക്
patti.JPG



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  2 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  2 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  2 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  2 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  2 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  2 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  2 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  2 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  2 days ago