ബില്ലടക്കാന്‍ ഒരു കൗണ്ടര്‍ മാത്രം; ഉപഭോക്താക്കള്‍ വലഞ്ഞു
പൂച്ചാക്കല്‍: കൗണ്ടറുകള്‍ അടച്ചതോടെ വൈദ്യുതി ചാര്‍ജ്ജ് അടക്കാന്‍ ആറ് മണിക്ക് ശേഷവും ഉപഭോക്താക്കളുടെ നീണ്ട നിര. പൂച്ചാക്കല്‍ വൈദ്യുതി സെഷന്‍ ഓഫിസിലാണ് തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണികഴിഞ്ഞിട്ടും നീണ്ട ക്യൂ അനുഭവപ്പെട്ടത്.ഉച്ചവരെ രണ്ട് കൗണ്ടറില്‍ വൈദ്യുതി ചാര്‍ജ്ജ് സ്വീകരിക്കുന്നതിനായി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് ഒരു കൗണ്ടറില്‍ മാത്രമായി ഒതുക്കുകയായിരുന്നു.
മറ്റ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ക്യൂവില്‍ നിന്ന് വലഞ്ഞവര്‍ അവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ തയ്യറായില്ല.ആറ് മണിക്ക് ക്യൂവില്‍ നിന്നവര്‍ക്ക് അധികൃതര്‍ ടോക്കണ്‍ നല്‍കുകയും അതിന് ശേഷം വന്ന ഉപഭോക്താക്കളെ പണമടക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയാണ് ചെയ്തത്. രാവിലെ മുതല്‍ തന്നെ വൈദ്യുതി ചാര്‍ജ്ജ് അടക്കുവാന്‍ വലിയ തിരക്കായിരുന്നു. സാധാരണ ഓരോ പ്രദേശങ്ങളിലും വൈദ്യുതി ചാര്‍ജ്ജ് അടക്കുന്നതിനുള്ള അവസാന തീയതി വിവിധ ദിവസങ്ങളിലായിട്ടാണ് മീറ്റര്‍ റീഡിങ് നടത്തുമ്പോള്‍ ഉപഭോക്താവിന് നല്‍കിയിരുന്നത്.
എന്നാല്‍ ഇത്തവണ പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും ചാര്‍ജ്ജ് അടക്കുന്നതിനുള്ള അവസാന സമയം ഒരേ ദിവസം തന്നെയായിരുന്നു.ഇതേ തുടര്‍ന്നാണ് വൈദ്യുതി ചാര്‍ജ്ജ് അടക്കുവാനുള്ള ഉപഭോക്താക്കളുടെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."