മിഷേലിന്റെ മരണം: ആത്മഹത്യയല്ലെന്ന് പിതാവ്; നിരപരാധിയെന്ന് അറസ്റ്റിലായ ക്രോണിന്‍
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന പൊലിസിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് പിതാവ്. മരണത്തില്‍ ദുരൂഹത അവശേഷിക്കുന്നവെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ മിഷേലിന്റെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് കേസില്‍ അറസ്റ്റിലായ ക്രോണിന്‍. മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലെത്തിച്ച സമയത്ത് ഒരു മാതൃഭൂമി ന്യൂസിനോടാണ് ക്രോണിന്റെ പ്രതികരണം. സാധാരണയുണ്ടാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ മിഷേലുമായി ഉണ്ടായിട്ടുള്ളു. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ തന്നോട് അവസാനം പറഞ്ഞതെന്നും ക്രോണിന്‍ പറഞ്ഞു.
അതേസമയം, ക്രോണിന്‍ മിഷേലിനെ മാനസികമായി പീഡിപ്പിച്ചതായും ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ മിഷേല്‍ തീരുമാനിച്ചിരുന്നതായമുള്ള സുഹൃത്തിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. മിഷേല്‍ ചെന്നൈയിലേക്ക് പോകുന്നത് ക്രോണിന്‍ എതിര്‍ത്തിരുന്നുവെന്നും മൊഴിയിലുണ്ട്.
അതിനിടെ മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടിരുന്നതായി പിറവം സ്വദേശി അമല്‍ മൊഴി നല്‍കി. വല്ലാര്‍പാടം പള്ളി കഴിഞ്ഞ് ബോള്‍ഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ ഗോശ്രീ രണ്ടാം പാലത്തിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടതെന്നും ഇയാള്‍ വ്യക്തമാക്കി. തനിക്കൊരു ഫോണ്‍ വന്ന് സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."