കൊട്ടിയൂര്‍ പീഡനം: നാലു പ്രതികളും കീഴടങ്ങണമെന്ന് കോടതി
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി. കേസിലെ കൂട്ടു പ്രതികളായ ഫാ. തോമസ് ജോ,ഫ് തേരകവും കന്യാസ്ത്രീകളും അഞ്ചു ദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങേണ്ടത്.
ചോദ്യം ചെയ്യലിനു ശേഷം ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റ് നാല് കന്യാസ്ത്രീകള്‍ക്കും എതിരെ പൊലിസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സി.ഡബ്ലു.സിയെ സര്‍ക്കാര്‍ പിരിച്ചു വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."