ഏകദിനത്തിലും ഓസീസിനെ പെയ്ന് നയിക്കും
സിഡ്നി: ടിം പെയ്ന് ആസ്ത്രേലിയന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവന്‍ സ്മിത്തിന് പകരമാണ് ടെസ്റ്റ് നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പരിമിത ഓവറിലും പെയ്ന് നായകനാകുന്നത്. ഡാരന്‍ ലേമാന് പകരം പുതിയ പരിശീലകനായി ചുമതലയേറ്റ ജസ്റ്റിന് ലാംഗറാണ് പെയ്നിനെ ഏകദിന ടീമിന്റേയും ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാണ് പെയ്ന് ഏകദിന നായകനായി അരങ്ങേറുന്നത്.
ലോക ക്രിക്കറ്റില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് സ്ഥാപിച്ച അഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അരങ്ങേറിയ പന്ത് ചുരണ്ടല്‍ വിവാദം. കുറ്റക്കാരാണെന്ന് കണ്ടെത്തി സ്റ്റീവന്‍ സ്മിത്തിനും ഒപ്പം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ആസ്ത്രേലിയ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഈ നാണക്കേട് കഴുകിക്കളയാനുള്ള പുതിയ നിയോഗമാണ് 33 കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ടിം പെയ്നില്‍ നിക്ഷിപ്തമായിരിക്കുന്നത്. ജസ്റ്റിന് ലാംഗര്‍ക്കൊപ്പം മറ്റൊരു ഓസീസ് യുഗത്തിനാണ് പെയ്ന് നാന്ദി കുറിക്കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."