HOME
DETAILS
MAL
ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു
backup
March 14 2017 | 12:03 PM
പനാജി: ഗോവയുടെ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എട്ടു മന്ത്രിമാരും പരീക്കര്‍ക്കൊപ്പം അധികാരമേറ്റു. ഇത് നാലാം തവണയാണ് ഇദ്ദേഹം മുഖ്യമന്ത്രിയാവുന്നത്. മുന്‍ മുഖ്യമന്ത്രി ലക്ഷികാന്ത് പര്സേകര് അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു.
കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍ മന്ത്രിസ്ഥാനം രാജിവച്ചാണ് ഗോവന്‍ മുഖ്യമന്ത്രിയാവുന്നത്. പ്രദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്സിനെ അട്ടിമറിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. 40 അംഗ ഗോവന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 17 സീറ്റ് ലഭിച്ചെങ്കിലും 13 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."