മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കു ക്ഷണം; സത്യപ്രതിജ്ഞ നാളെ
ഇംഫാല്‍: വലിയ ഒറ്റകക്ഷിയായിട്ടും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ കോണ്‍ഗ്രസ്. ബി.ജെ.പിയുടെ നോങ്താംബം ബിരെണ്‍ സിങിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. നാളെയായിരിക്കും സത്യപ്രതിജ്ഞ.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന മണിപ്പൂരിലെ ഗവര്‍ണറുമായ നജ്മ ഹെപ്തുല്ലയാണ് നോങ്താംബത്തിനെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചത്. ബി.ജെ.പിക്ക് 31 ല്‍ അധികം അംഗങ്ങളുടെ പിന്തുണയുള്ളതായി നജ്മ ഹെപ്തുല്ല പറഞ്ഞു.
നോങ്താംബം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും മെയ് 22 നോ 23 നോ മതിയെന്നും അവര്‍ പറഞ്ഞു.
60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ ബി.ജെ.പി 21 സീറ്റിലാണ് വിജയിച്ചത്. അതേസമയം, കോണ്‍ഗ്രസിന് 28 സീറ്റുകള്‍ ലഭിച്ചിരുന്നു. പക്ഷെ, 31 എന്ന കേവലഭൂരിപക്ഷം കാണിക്കാന്‍ മറ്റു അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. അതേസമയം, 33 പേരുടെ പിന്തുണ ബി.ജെ.പി ഉറപ്പിക്കുകയും ചെയ്തു.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പീപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികളുടെ നാലു വീതം എം.എല്‍.എമാരും ലോക് ജനശക്തി പാര്‍ട്ടിയുടെ ഒരു എം.എല്‍.എയുമാണ് ബി.ജെ.പിക്കൊപ്പം നിന്നത്. ഒരു സ്വതന്ത്രന്റെയും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് ഓരോ അംഗങ്ങളേയും തങ്ങള്‍ക്കൊപ്പം കൂട്ടാനും ബി.ജെ.പിക്കായി. കോണ്‍ഗ്രസ് അംഗത്തിന്റെ കാര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം പിന്നീട് പ്രശ്നമുണ്ടാക്കിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."