HOME
DETAILS

പട്ടികവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും: മുഖ്യമന്ത്രി

  
backup
May 08 2018 | 19:05 PM

pattika-vibhaagangalude

തിരുവനന്തപുരം: പട്ടികവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും ഇവരുടെ സമഗ്ര ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ സംഘടനകളുടെ നേതാക്കളുമായി തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കിയത് അഭിനന്ദനീയമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുപോലും അഭിനന്ദനങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും ശാന്തി നിയമനം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരെടുത്ത ധീരമായ നിലപാടുകള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടില്ലാത്ത ധാരാളം പട്ടികജാതി കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. മുന്‍കാലങ്ങളില്‍ വീട് നിര്‍മിക്കാന്‍ സര്‍ക്കാരില്‍നിന്ന് സഹായം ലഭിച്ചിട്ടും പല കാരണങ്ങളാല്‍ മുടങ്ങിയ 1776 വീടുകളുടെ നിര്‍മാണം ലൈഫ് പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പുതിയതായി 26210 വീടുകളാണ് നിര്‍മിക്കേണ്ടി വരിക. ലക്ഷംവീട് കോളനികളില്‍ നിലവിലുള്ള ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കി നവീകരിക്കും. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസപരമായി നല്ല ഉയര്‍ച്ച ഉണ്ടാക്കുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്. പട്ടികവിഭാഗക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. തനത് പൈതൃകങ്ങളും പാരമ്പര്യ കലകളും സംരക്ഷിക്കാനും നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചയ്ക്കു ശേഷം പട്ടികവര്‍ഗ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ആദിവാസിമേഖലക്ക് അനുവദിക്കുന്ന ഫണ്ടില്‍ വളരെ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസി മേഖലകളിലെ ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ നല്‍കി. ആദിവാസികളുടെ ഭക്ഷ്യധാന്യങ്ങള്‍ വിളയിക്കുന്നതിന് മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുകയും ഊരുകളില്‍ റേഷന്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായി. രാവിലെയും ഉച്ചയ്ക്കുശേഷവും യോഗങ്ങളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, എം.എല്‍.എമാരായ ബി. സത്യന്‍, എസ്.രാജേന്ദ്രന്‍, പുരഷന്‍ കടലുണ്ടി, റോഷി അഗസ്റ്റിന്‍, സോമപ്രസാദ് എം.പി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  14 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  22 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  30 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago