മുളങ്കാടകം ശ്മശാനത്തിലെ മരം മുറി വിജിലന്‍സ് അന്വേഷിക്കണമെന്ന്
കൊല്ലം: മുളങ്കാടകം ശ്മശാനത്തില്‍ നടന്ന മരംമുറി ശുദ്ധമായ അഴിമതിയാണെന്നും വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ശ്മശാനത്തിന് ചുറ്റുമതില്‍ കെട്ടുന്നതിന്റെ ഭാഗമായി പാഴ്വൃക്ഷം മുറിച്ചു മറ്റേണ്ടതിനുപകരം ഉള്ളിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആഞ്ഞിലി മരം മുറിച്ച് കടത്തിയതനെതിരേ പ്രദേശവാസികളും കോണ്‍ഗ്രസ് കുരീപ്പുഴ ഡിവിഷന് കമ്മിറ്റി പ്രവര്‍ത്തകരുടെയും ആവശ്യാനുസരണം സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
ഒരു ലക്ഷം രൂപയില്പരം മതിപ്പ് വില വരുന്ന ആഞ്ഞിലിയാണ് മുറിച്ച് മാറ്റിയതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
കോയിവിള രാമചന്ദ്രന്, വിപിനചന്ദ്രന്‍, സൂരജ് രവി, എന്‍. ഉണ്ണികൃഷ്ണന്, കെ.കെ സുനില്‍കുമാര്‍, ഡി. ഗീതാകൃഷ്ണന്‍, എം.എസ് സിദ്ദീക്, എസ്.എം ഷെരീഫ്, കുരിപ്പുഴ വിജയന്, എ.ഡി രമേശ്. ബോബി, ഹരിദാസന്, സച്ചിന് പ്രദാപ്, ഹര്‍ഷാദ് മുതിരപറമ്പ്, ശിവപ്രസാദ്, രാജു, അജി, മുരാരി ശ്മശാനം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."