പീച്ചി ഗവ.ആശുപത്രി അടച്ചുപൂട്ടില്ല
തൃശൂര്‍: പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി പതിമൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രി അടച്ചുപൂട്ടില്ലെന്ന് അഡ്വ.കെ രാജന് എം.എല്‍.എയുടെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ആശുപത്രി ആരോഗ്യ വകുപ്പിന്റെ അധീനതയിലേക്ക് മാറ്റി നിലനിര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള 1199 തസ്തികകള്‍ നിര്‍ത്തലാക്കുന്നതിന് 2003 മുതല്‍ തുടര്‍ന്നുവരുന്ന നടപടിയുടെ ഭാഗമായാണ് പീച്ചിയിലെ ആശുപത്രിയും അടച്ചുപൂട്ടാന്‍ വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്. പീച്ചിയിലെയും പരിസരങ്ങളിലെ ജനങ്ങളും ഹരിജന്‍, ഗിരിജന്‍ കോളനികളിലെയും മലയോര കര്‍ഷകരും ആശ്രയിച്ചുവരുന്ന ആശുപത്രിയുടെ സേവനം നിര്‍ത്തലാക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
ഇന്നലെ നിയമസഭയില്‍ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചതോടെയാണ് പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അനുകൂല മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."