HOME
DETAILS
MAL
നാടന്‍ കേരള എക്‌സ്പ്രസ് പ്രകാശനം ചെയ്തു
backup
March 14 2017 | 19:03 PM
പാലക്കാട്: കേരളത്തിലെ നാടന്‍ ഭക്ഷണ രുചികളെ കുറിച്ചുള്ള പുസ്തകം ബംഗാള്‍ സ്വദേശികളായ പാചകക്കാര്‍ പ്രകാശനം ചെയ്തത് കൗതുകമായി. കഥാകൃത്ത് സി. ഗണേഷിന്റെ പതിനൊന്നാമത് പുസ്തകം 'നാടന്‍ കേരള എക്‌സ്പ്രസാണ് ' പാലക്കാട് അരിപ്പ ഹോട്ടലിലെ പാചകക്കാരായ ബംഗാള്‍ സ്വദേശികള്‍ സമീര്‍, ബാബു ചേര്‍ന്ന് പ്രകാശനം ചെയ്തത്.
തിരുവനതപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള നാടന്‍ ഭക്ഷണ രുചികള്‍ വിളമ്പുന്ന ശ്രദ്ധേയമായ സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന യാത്രാ പുസ്തകമാണ് 'നാടന്‍ കേരള എക്‌സ് പ്രസ് ' ബംഗാളികള്‍ ആണെങ്കിലും കേരളത്തിന്റെ രുചിയുള്ള സ്‌പെഷല്‍ കീമ പുട്ടും, വെള്ളയപ്പവും, ഇഷ്ടുവുമാണ് പുസ്തക പ്രസാധന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കായി സമീറും, ബാബുവും തയ്യാറാക്കിയത്.
രാജേഷ് മേനോന്‍, മണിശങ്കര്‍, ശരത്ബാബു തച്ചമ്പാറ, ദിനേഷ് കൊടുവായൂര്‍, ഫൈസല്‍ അലിമുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."