ഓവുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയതക്കെതിരേ നാട്ടുകാര്‍
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കുളങ്ങരത്ത് നടുവിലക്കണ്ടി റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓവുചാലിന്റെ അശാസ്ത്രീയത ചൂണ്ടി കാട്ടിയിട്ടും അധികൃതര്‍ മാറ്റാന്‍ തയാറാവാത്തതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ച റോഡിന്റെ സംസ്ഥാന പാതയോട് ചേര്‍ന്ന ഓവുപാലത്തില്‍ നിന്ന് ഓവുചാല്‍ നിര്‍മിക്കാതെ വെള്ളം റോഡിലൂടെ ഒഴുകുമെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വരെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളില്ലാത്തതിനെതിരേയാണ് പരിസരവാസികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഈ കാര്യം ചൂണ്ടി ക്കാണിച്ച് പഞ്ചായത്ത് എ.ഇ ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഓഫിസില്‍ ചെന്നു നേരിട്ടു പറഞ്ഞിട്ടും ആരും വന്നില്ലന്നും പരാതിയുണ്ട്. നിലവിലെ രീതിയില്‍ പണി പൂര്‍ത്തിയായാല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ റോഡിലിറങ്ങുന്നതോടെ തകരുമെന്നും ആക്ഷേപമുണ്ട്. അശാസ്ത്രീയമായി പണി പൂര്‍ത്തിയാക്കുന്നതിന് പകരം മഴവെള്ളം പൂര്‍ണമായും ഓവുചാലിലൂടെ ഒഴുക്കി റോഡ് നിര്‍മാണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."