തൊണ്ണൂറിന്റെ നിറവിലും വ്രതശുദ്ധിയോടെ അസുമാ ബീവി
തിരുവനന്തപുരം: സൃഷ്ടാവും സൃഷ്ടികളും തമ്മിലടുക്കുന്നു പുണ്യമാസത്തില്‍ വര്‍ഷങ്ങളായി മുടങ്ങാതെ നോമ്പുനോറ്റ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ് ഈ 90 വയസുകാരി അസുമാബീവി. വള്ളക്കടവ് പ്രിയദര്‍ശിനി നഗറില്‍ നസിയാ മന്‍സിലില്‍ ഇളയമകള്‍ ഹലീമാ ബീവിക്കും മരുമകന്‍ നാസറുദ്ദീനുമൊപ്പമാണ് അസുമാ ബീവിയുടെ താമസം.
പുലര്‍ച്ചെ ഉറക്കമുണര്‍ന്നു ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങളെല്ലാം ചെയ്യുന്ന അസുമാബീവിക്ക് അഞ്ച് നേരത്തെ നിസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവും നിര്‍ബന്ധമാണ്. പത്ത് വയസിന് ശേഷമാണ് നോമ്പിന്റെ പ്രധാന്യത്തെക്കുറിച്ച് മനസിലാക്കിയതെന്ന് അസുമാ ബീവി പറയുന്നു. വീട്ടില്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നതിനും സ്‌പെഷല്‍ നോമ്പ് കഞ്ഞി ഉണ്ടാക്കുന്നതിലും വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം അസുമാ ബീവിയും കൂടാറുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ഉണ്ടാക്കുന്ന വിഭവങ്ങളും നോമ്പു കഞ്ഞിയും പേരക്കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രിയമാണ്. ഇപ്പോള്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നതിനും നേതൃത്വം കൊടുക്കാറേയുള്ളൂ അസുമാബീവി. വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും മനുഷ്യര്‍ നോമ്പ് നോറ്റാല്‍ സകല പാപങ്ങളും പൊറുക്കപ്പെടുന്നു എന്ന നബി വചനം മുറുകെ പിടിക്കുകയാണ് ഇവര്‍. നിറഞ്ഞ മനസോടെ മറ്റുള്ളവരുടെ വിഷമങ്ങള്‍ കണ്ട് അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കുകയും ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനും എന്നും മുന്‍പന്തിയിലാണ് ഈ വയോധിക. പരേതനായ അഹമ്മദ് കണ്ണ് ആണ് ഭര്‍ത്താവ്. ആറു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."