ചെങ്ങോടുമലയില്‍ നിന്ന് അനധികൃതമായി മരം മുറിക്കുന്നു
പേരാമ്പ്ര: സ്വകാര്യ കമ്പനി കരിങ്കല്‍ ഖനം നടത്താന്‍ ശ്രമിക്കുന്ന ചെങ്ങോടുമലയില്‍ നിന്ന് അനധികൃതമായി മരം മുറിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മരം മുറി തുടരുകയാണ്. റെഡ് കാറ്റഗറിയില്‍പ്പെട്ട നിരവധി മരങ്ങളുള്ള പ്രദേശമാണ് ചെങ്ങോടുമല.
അതുകൊണ്ടു തന്നെ ഇവിടെ കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ അനുമതി പുന: സ്ഥാപിക്കണമെന്ന് ഡി.എഫ്.ഒ കലക്ടര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കാനിരിക്കെയാണ് പ്രധാനപ്പെട്ട മരങ്ങള്‍ മുറിക്കുന്നത്.
ചന്ദനം, ഇരൂള്‍, വിട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഇവിടെയുണ്ട്. അനധികൃത മരംമുറി അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഡി. എഫ്. ഒക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്‌ഞ്ചോ ഫീസറുടെ നേതൃത്വത്തില്‍ ചെങ്ങോടു മലയില്‍ പരിശോധന നടത്തി. വീട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടതായും ഇതിന് കേസെടുക്കുമെന്നും റെയ്ഞ്ചര്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.
ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ടി. കെ. രഗിന്‍ ലാല്‍ അധ്യക്ഷനായി. എ. ദിവാകരന്‍ നായര്‍, ടി. കെ. ചന്ദ്രന്‍, കെ. ജയരാജന്‍, എം. കെ. സതീഷ്, എ. കെ. കണാരന്‍, കൊളക്കണ്ടി ബിജു, രാജന്‍ നരയംകുളം, എരഞ്ഞോളി ബാലന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."