നിയമസഭ പാസാക്കുന്ന നിയമത്തിന് രാഷ്ട്രപതി കാലതാമസം വരുത്തുന്നു: സുധീരന്‍
കോഴിക്കോട്: ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തി നിയമസഭ ഏകകണ്ഠമായി പാസാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കാന്‍ രാഷ്ട്രപതി കാലതാമസം വരുത്തുന്നുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍.
കോമണ്‍വെല്‍ത്ത് കോംട്രസ്റ്റ് നെയ്ത്ത് ശാല അടച്ചുപൂട്ടുന്നതിനെതിരേ സമരം ചെയ്ത് വിജയം കൈവരിച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി ശാസ്ത്ര വേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയുടെ അംഗീകാരം വൈകിയതാണ് സമരം പത്ത് വര്‍ഷത്തോളം നീണ്ടുപോകാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തൊരുമിച്ച് പാസാക്കുന്ന നിയമം ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ളതാകും. അത് അനിശ്ചിതമായി നീളാന്‍ പാടില്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ പരിച്ഛേദമാണ് നിയമസഭ. രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ഭരണപരമായ നടപടികള്‍ സര്‍ക്കാര്‍ വേഗം പൂര്‍ത്തിയാക്കണം.
കിട്ടിയ അവസരത്തില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം പൂര്‍വകാല പ്രാബല്യത്തോടെ നല്‍കണം. കോംട്രസ്റ്റിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രവേദി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷനായി. സുപ്രഭാതം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന്‍, ജയപ്രകാശ് രാഘവയ്യ അഷ്‌റഫ് ചേലാട്ട്, ടി. സിദ്ദിഖ്, ബേപ്പൂര്‍ രാധാകൃഷ്ണന്‍, കെ.സി രാമചന്ദ്രന്‍, ഇ.സി സതീഷന്‍, കെ. ഗംഗാധരന്‍, എന്‍.കെ.ആര്‍ മോഹനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."