പാകിസ്താനിലും ചൈനയിലും കുടിയേറിയവരുടെ പിന്മുറക്കാര്‍ക്ക് സ്വത്തവകാശമില്ല
ന്യൂഡല്‍ഹി: വിഭജനകാലത്ത് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ പിന്തലമുറക്ക് അവര്‍ ഉപേക്ഷിച്ചുപോയ സ്വത്തുക്കളിലുള്ള അവകാശം ഇല്ലാതാക്കുന്ന എനിമി പ്രോപര്‍ട്ടി ബില്‍ 2016 ലോക്‌സഭയില്‍ പാസായി. ദ എനിമി പ്രോപര്‍ട്ടി ആക്ട് 1968 ഭേദഗതി ചെയ്താണു പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
നേരത്തെ രാജ്യസഭ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി കൂട്ടിച്ചേര്‍ത്താണു പുതിയ ബില്‍ ലോക്‌സഭയില്‍ വച്ചത്.
നേരത്തെ ലോക്‌സഭയില്‍ ബില്‍ പാസായിരുന്നെങ്കിലും സെലക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ശേഷം വീണ്ടും സഭയില്‍ വോട്ടിനിടുകയായിരുന്നു. ശബ്ദവോട്ടിങ്ങാണ് സഭയില്‍ നടന്നത്. മഹ്മൂദാബാദ് രാജാവ് എന്ന് അറിയപ്പെടുന്ന രാജ മുഹമ്മദ് അമീര്‍ മുഹമ്മദ് ഖാന്റെ പിന്‍മുറക്കാര്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളിലുള്ള അവകാശവാദം ഉന്നയിച്ചതിനു പിറകെയാണു പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇത് സ്വാഭാവിക നീതിക്കും മനുഷ്യാവകാശത്തിനും വിരുദ്ധമാണെന്ന് ചില അംഗങ്ങള്‍ സഭയില്‍ വിമര്‍ശനമുന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."