ഇന്ത്യ-പാക് പ്രശ്നങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ചൈന
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും പരസ്പരം ചര്‍ച്ച ചെയ്ത് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ചൈന. ജമ്മു കശ്മിരിലെ സംഘര്‍ഷത്തിനും ഉറി ഭീകരാക്രമണത്തിനും ശേഷം നിലച്ചുപോയ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുമെന്നാണു കരുതുന്നതെന്നും ചൈന പ്രത്യാശ പ്രകടിപ്പിച്ചു.
ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചൂന്യിങ്ങാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചത്. ഇന്ത്യയും പാകിസ്താനും ചൈനയുടെ ഏറ്റവു ം പ്രധാന അയല്‍ക്കാരും ദക്ഷിണേഷ്യയിലെ പ്രധാന രാഷ്ട്രങ്ങളുമാണ്. ഇരുരാഷ്ട്രങ്ങളും ചര്‍ച്ച ചെയ്്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് ചൈനയുടെ ആഗ്രഹം. അത് ഇരുരാഷ്ട്രങ്ങളുടെ മാത്രമല്ല മേഖലയുടെ തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാഷ്ട്രങ്ങളുമായി കൂടുതല്‍ മേഖലകളില്‍ പരസ്പര സഹകരണത്തിന് ശ്രമിക്കുമെന്നും ഹുവ ചൂന്യിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."