ഇരട്ടക്കുട്ടികളുള്ള വിവരം മറച്ചുവച്ച് അമ്മയെ റിമാന്‍ഡ് ചെയ്തു: പൊലിസ് നടപടി ക്രൂരമെന്ന് മനുഷ്യാവകാശ കമ്മിഷന്
കോഴിക്കോട്: ഒന്‍പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് അമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച പൊലിസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്മാന് പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കവര്‍ച്ച കുറ്റം ചുമത്തി കോയമ്പത്തൂര്‍ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് ജയിലിലടച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വിരമിച്ച പൊലിസ് ഓഫിസറുടെ വീട്ടില്‍ മൂന്ന് വര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയെന്ന കുറ്റം ആരോപിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലാ പൊലിസ് മേധാവി വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."