താനൂര്‍ സംഘര്‍ഷം: 31 പേര്‍ അറസ്റ്റില്‍
താനൂര്‍: താനൂര്‍ തീരദേശ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ 31 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ലീഗ്, സി.പി.എം അടക്കുമുള്ള വിഭാഗങ്ങളില്‍നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. അനേകം വീടുകളും വീട്ടുപകരണങ്ങളും വാഹനങ്ങളുള്‍പ്പെടെയുള്ളവയും തകര്‍ക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്നു പൊലിസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വന്‍ പൊലിസ് സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.
അക്രത്തില്‍ പരുക്കേറ്റ താനൂര്‍ സി.ഐ അലവിയും എസ്.ഐ സുമേഷ് സുധാകറും അടക്കമുള്ളവര്‍ അവധിയിലായതിനാല്‍ താനൂര്‍ സ്റ്റേഷന്‍ ചുമതല വഹിക്കുന്നത് എടക്കര സി.ഐ പി.കെ സന്തോഷാണ്. എസ്.ഐയുടെ സ്ഥാനത്തേക്കു പരപ്പനങ്ങാടി എസ്.ഐ കെ.ജെ ജിനേഷിനേയും ചുമതലപ്പെടുത്തി. മലപ്പുറം എം.എസ്.പിയിലെ ഇരുനൂറോളം പൊലിസുകാരും ആര്‍.എ.എഫ് കോഴിക്കോട്, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ പൊലിസുകാരെയുമാണ് ഒസ്സാന്‍കടപ്പുറം മുതല്‍ ഒട്ടുംപുറംവരെയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."