HOME
DETAILS
MAL
അഡ്വ: ശംസുദ്ധീന്‍ ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്
backup
May 09 2018 | 06:05 AM
റിയാദ്: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്റെ ഭരണ സമിതി ചെയര്‍മാനായി മലയാളിയായ അഡ്വ: ശംസുദ്ധീന്‍ തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ ചെയര്മാന് മുഹമ്മദ് ആസിഫ് റമീസ് ദാവൂദിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.
ഭരണസമിതിയുടെ കാലാവധി തീരാന്‍ ഇനി ഒരു വര്‍ഷമാണുള്ളത്. സ്കൂള്‍ നിരീക്ഷകനും ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലുമായി മുഹമ്മദ് ഷാഹിദ് ആലത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
മലപ്പുറം അരീക്കോട് വടശ്ശേരി സ്വദേശിയായ ശംസുദ്ധീന്‍ കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്നും നിയം ബിരുദമെടുത്ത ശേഷം മഞ്ചേരി കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കെയാണ് പതിനഞ്ചു വര്‍ഷം മുന്‍പ് സഊദിയിലെ ജിദ്ദയിലെത്തിയത്. ഇവിടെ അസ്കോ മൊബീല്‍ കമ്പനിയിലെ ജോലിക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."