ബാബുവിനും ഷമേജിനും നാടിന്റെ യാത്രാമൊഴി
തലശ്ശേരി: മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബുവിന്റെയും ന്യൂമാഹിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് പെരിങ്ങാടി ഈച്ചിയിലെ പറമ്പത്ത് വീട്ടില്‍ ഷമേജിന്റെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പള്ളൂരിലെ തറവാട്ട് വീട്ടിലെത്തിച്ച മൃതദേഹം ഒരുനോക്കു കാണാന്‍ ജനം തിങ്ങിനിറഞ്ഞിരുന്നു. വിലാപയാത്രയായി തലശ്ശേരി നഗരത്തിലും മാടപ്പീടിക, പള്ളൂര്‍, എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനുവച്ചിരുന്നു. കോയ്യോടന്‍ കോറോത്ത് റോഡിലെ പുതുതായി നിര്‍മിക്കുന്ന വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ടോടെ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു. എം.എല്‍.എമാരായ ഇ.പി ജയരാജന്, എ. എന്‍ ഷംസീര്‍, സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്, കെ.വി സുമേഷ്, ഒ.കെ വാസു, പുഞ്ചയില്‍ നാണു, സി.പി കുഞ്ഞിരാമന്, എം. സുരേന്ദ്രന്, എം.സി പവിത്രന്, കൂത്തുപറമ്പ് നഗരസഭാ ചെയര്മാന് എം. സുകുമാരന്‍, കാത്താണ്ടി റസാഖ്, സി.പി ഷൈജന്‍, പ്രദീപ് പുതുക്കുടി, തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പെരിങ്ങാടി ഈച്ചിയിലെ പറമ്പത്ത് വീട്ടില്‍ ഷമേജിന്റെ മൃതദേഹം ഇന്നലെ രാത്രി ഏഴോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വൈകിട്ട് 5.30ഓടെ മാഹിപ്പാലത്തിനു സമീപം സായുധ പൊലിസിന്റെ അകമ്പടിയോടെ എത്തിച്ച മൃതദേഹം ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഏറ്റുവാങ്ങി.
മാഹി പാലത്തിനു സമീപം പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ പ്രണാമം അര്‍പ്പിച്ചു. പി. ഗോപാലന്‍കുട്ടി, പി. സത്യപ്രകാശ്, സുരേഷ്ബാബു, വി. ശശിധരന്, മണിവര്ണന് തുടങ്ങിയവര്‍ വിലാപയാത്രയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."