സൊമാലിയന്‍ തീരത്ത് യു.എ.ഇ കപ്പല്‍ തട്ടിക്കൊണ്ടുപോയി
മൊഗാദിഷു: സൊമാലിയന്‍ തീരത്ത് യു.എ.ഇയുടെ എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. അഞ്ച് വര്‍ഷത്തിനു ശേഷമാണ് വീണ്ടും കടല്‍കൊള്ള നടക്കുന്നത്. സൊമാലിയന്‍ തീരത്തെ ഭാഗിക സ്വയംഭരണാവകാശമുള്ള അലുല ടൗണിനോട് ചേര്‍ന്ന കടലില്‍ വച്ചാണ് കപ്പല്‍ തട്ടിയെടുത്തതെന്ന് അലുല ജില്ലാ കമ്മിഷണര്‍ മഹ്മൂദ് അഹ്്മദ് ഇനാബ് പറഞ്ഞു. കപ്പല്‍ അലുലയില് നങ്കൂരമിട്ടു. ശ്രീലങ്കക്കാരായ ജീവനക്കാരാണ് കപ്പലിലുള്ളത്.
മുന്‍ കപ്പല്‍ റാഞ്ചിയും മത്സ്യത്തൊഴിലാളിയുമായ സലാദ് നൂര്‍ നല്കിയ വിവരം അനുസരിച്ച് കപ്പലില്‍ നിരവധി സായുധരായ റാഞ്ചികളുണ്ട്. അരിസ് 13 എന്ന കപ്പലാണ് തട്ടിയെടുത്തത്. ജിബൂത്തിയില്‍ നിന്ന് മൊഗാദിഷുവിലേക്ക് എണ്ണയുമായി വരികയായിരുന്നു കപ്പല്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കപ്പല്‍ ജീവനക്കാര്‍ അപകട സൂചന നല്‍കിയത്. പിന്നീട് കപ്പലുടമയ്ക്ക് ഇവരുമായുള്ള വാര്‍ത്താ വിനിമയ ബന്ധം നഷ്ടമായി.
കോര്‍മോസ് ദ്വീപിനു സമീപത്ത് വച്ച് തങ്ങളുടെ എട്ടു ജീവനക്കാരുള്ള കപ്പല്‍ തട്ടിയെടുത്തതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അര്‍മി ഷിപ്പിങ് എന്ന പേരിലുള്ള പനാമ കമ്പനിയുടേതാണ് കപ്പല്‍. നിലവില്‍ ഫുജൈറയിലെ അറോറ ഷിപ്പ് മാനേജ്്മെന്റിനു കീഴിലാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് യൂറോപ്യന്‍ യൂനിയന്‍ നേവല്‍ ഫോഴ്സ് കടല്ക്കൊള്ളക്കാര്ക്കെതിരേയുള്ള നിരീക്ഷണം നടത്തുന്നുണ്ട്.
മാരിടൈം പട്രോളിന്റെയും വിമാനത്തിന്റെയും സഹായത്തോടെ സൊമാലിയ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."