കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: പി. കരുണാകരന്
കാസര്‍കോട്: കേന്ദ്ര ഗ്രാമവികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ, അടിസ്ഥാന സൗകര്യ വികസന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണവും പുരോഗതിയും വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ)യുടെ 2018-19ലെ ആദ്യപാദ യോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും പദ്ധതികളുടെ ഗുണഫലം യഥാസമയം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും പി. കരുണാകരന് എം.പി നിര്‍ദ്ദേശിച്ചു.
മഹാത്മാഗാന്ധി എന്‍.ആര്.ഇ.ജി.എസ്, പി.എം.എ.വൈ, ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍, കൃഷി, കെ.ഡബ്ല്യു.എ, ശുചിത്വമിഷന്, എന്‍.എച്ച്.എം തുടങ്ങിയ വിവിധ വകുപ്പുകളുടെ പരിപാടികള്‍ അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍, കാസര്‍കോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ വി.കെ ദിലീപ്, അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ അബ്ദുല്‍ ജലീല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."