കുറ്റിപ്പാലയില്‍ ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍; ബഹുജന മാര്‍ച്ച് നടത്തി
കല്പകഞ്ചേരി: കുറ്റിപ്പാലയില്‍ ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ ബഹുജന പ്രതിക്ഷേധ മാര്‍ച്ച് നടത്തി. കോഴിച്ചെന റോഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഗാര്ഡന് വാലി സ്കൂളിന് സമീപം ടവര്‍ നിര്‍മാണം നടക്കുന്നത്. ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശമാണിത്. അതോടൊപ്പം സ്കൂളും പ്രവര്‍ത്തിക്കുന്നു.
ഇതുവലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുമെന്നും അതിനാല്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടന്നത്. കുറ്റിപ്പാലയില്‍ നിന്നു ടവര്‍ നിര്‍മാണ സ്ഥലത്തേക്ക് നടന്ന മാര്‍ച്ച് ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ അധ്യക്ഷയായി. ബ്ലോക്ക് മെമ്പര്‍ സി.കെ.എ റസാഖ്, മണ്ണിങ്ങല്‍ മുഹമ്മദ്കുട്ടി ഹാജി, ജൗഹര്‍ കുറ്റിപ്പാല, സിദ്ദീഖ് കല്ലന്, സി.കെ മുനീര്‍, ബുശ്റു ക്ലാരി സൗത്ത്, സലാം മണ്ണിങ്ങല്‍, എന്‍.ആര് ബാവു, ഹബീബ് ആദൃശ്ശേരി, വേലായുധന് എന്ന അപ്പു, കെ.പി.ആര് കുട്ടന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."