HOME
DETAILS

രണ്ടുകൊല, രണ്ടു സംസ്ഥാനം: കേസന്വേഷണം പൊലിസിന് തലവേദനയാകും

  
backup
May 09, 2018 | 6:43 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82

 

കണ്ണൂര്‍: കഴിഞ്ഞദിവസം മാഹിയില്‍ മുക്കാല്‍മണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടത് രണ്ടു വ്യത്യസ്ത സംസ്ഥാന പൊലിസിന്റെ നേതൃത്വത്തില്‍. വെറും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടു കൊലപാതകവും നടന്നതെങ്കിലും ആദ്യത്തെ കൊലപാതകമായ സി.പി.എം നേതാവ് ബാബുവിന്റേത് പുതുച്ചേരി പൊലിസും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം കേരള പൊലിസുമാണ് അന്വേഷിക്കുന്നത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്ഥാനത്തെ പള്ളൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. എന്നാല്‍ ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ അകലെ കേരള സംസ്ഥാനത്തെ ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് വെട്ടേറ്റുവീണത്. ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. കേരള-മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നാണ് അന്വേഷണസംഘാംഗങ്ങളുടെ അഭിപ്രായം. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കും. കേരള, പുതുച്ചേരി പൊലിസ് മേധാവിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുതുച്ചേരി ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെ ഉടന്‍ പിടികൂടുമെന്നും ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കും. കേസ് അന്വേഷണത്തിന് പുതുച്ചേരി സര്‍ക്കാറിന്റെ സഹകരണം തേടും. എന്നാല്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago