സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക
പിന്നോക്ക സമുദായങ്ങൾക്ക് സർക്കാർ സർവിസുകളിലും മറ്റും അർഹമായ പ്രാതിനിധ്യം ലഭിക്കാത്തത് സുപ്രിംകോടതിയുടെ നിർദേശത്തിന്റെ നഗ്നമായ ലംഘനമാണെങ്കിലും അതൊന്നും ഭരണാധികാരികളെ അസ്വസ്ഥരാക്കുന്നില്ല. 1992ലാണ് മണ്ഡൽ കമ്മിഷനുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഭരണഘടനാ ബെഞ്ചായ ഒമ്പത് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് സംവരണം വേണ്ടരീതിയിലല്ല നടക്കുന്നതെന്ന് നിരീക്ഷിച്ചു.
92 ലെ ഈ വിധിന്യായത്തിൽ സുപ്രിംകോടതി പറയുന്നത് സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും സംവരണം സംബന്ധിച്ച് ഒരു നിയമം പാസാക്കണമെന്നാണ്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, സർവിസുകളിലെ പിന്നോക്കാവസ്ഥ പരിശോധിച്ച് ഓരോ പത്ത് വർഷം കൂടുമ്പോഴും സർവേ നടത്തി സംവരണ പട്ടിക പുതുക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. സർവേയിലെ കണ്ടെത്തലുകൾ അനുസരിച്ച് വളരെ പിന്നോക്കം നിൽക്കുന്നവർക്ക് കൂടുതൽ സംവരണം നൽകണമെന്നും വേണ്ടത്ര പ്രാതിനിധ്യം കിട്ടിയ ആളുകളെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ നിർദേശം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും യാഥാർഥ്യമായിട്ടില്ല.
സംവരണപ്പട്ടിക ഇപ്രകാരം പുനക്രമീകരിക്കണം എന്നാവശ്യപ്പെട്ട് 2019ൽ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിലെ വിവരങ്ങൾ ശേഖരിച്ചാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."